കൊച്ചി: വിമാനത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാനുള്ള അനുമതി നല്കി വ്യോമയാന മന്ത്രാലയം.മുമ്പ് സുരക്ഷാ കാരണങ്ങളാല്‍ ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് യാത്ര ചെയ്യുന്നത് വിലക്കിയിരുന്നു. ഈ വിലക്ക് നീക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
തീര്‍ത്ഥാടകരുടെ ദീര്‍ഘകാല അഭ്യര്‍ത്ഥനയെ മാനിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക. 2024 ജനുവരി 20 വരെയാണ് ഈ ഇളവ് നിലവില്‍ ഉണ്ടാകുന്നത്.
സുരക്ഷാ പരിശോധനകളില്‍ തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.