ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ 88 പേര് കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാന്‍ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകള്‍ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ റിപ്പോര്‍ട്ട് ചെയ്തു.
യുഎന്‍ആര്‍ഡബ്ല്യുവും, വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്കുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആരാണ് കൊള്ളയടിച്ചതെന്ന് യുഎന്‍ആര്‍ഡബ്ല്യു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മാനുഷിക സഹായമെത്തുന്നതിനെ തടയുന്നില്ലെന്നാണ് ഇസ്രയേല്‍ വാദം.