മഹാരാഷ്ട്ര: നിയമസഭാ തെരഞ്ഞടുപ്പില്‍ മഹായുതി സഖ്യത്തിന്റെ വിജയം ഉറപ്പായതോടെ സഖ്യത്തിനുള്ളില്‍ മുഖ്യമന്ത്രി പദത്തിനായി ചരടുവലി തുടങ്ങി. ഏകനാഥ് ഷിന്‍ഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഷിന്‍ഡെ വിഭാഗം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനായി ഞായറാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഷിന്‍ഡെ വിഭാഗം ഈ ആവശ്യം ഉന്നയിക്കും.
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. ബിജെപിയുടെ വിജയശതമാനവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി അജിത് പവാര്‍ പക്ഷം വന്‍ തിരിച്ചുവരവാണ് നടത്തിയത്. അതേസമയം, മഹാരാഷ്ട്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മുംബൈയിലേക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ് നാഥ് സിംഗ് നയിക്കുന്ന സംഘമാകും മുംബൈയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. ഞായറാഴ്ച രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടക്കും. നവംബര്‍ 26ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. എന്നാല്‍ മഹായുതി വിജയിച്ചത് അദാനിയുടെ സഹായത്തോടെയെന്നാണ് ഉദ്ദവ് പക്ഷം ആരോപിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനവിധി അല്ലെന്നും ശിവസേന ഉദ്ദവ് പക്ഷം ആരോപിക്കുന്നു.
ഷിന്‍ഡെ പക്ഷത്തിലെ എല്ലാ എംഎല്‍എമാരും വിജയിച്ചത് എങ്ങനെയാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ പോളിംഗാണ് മഹാരാഷ്ട്രയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 66.05 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്. 1995ല്‍ 71.69 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 61.39ഉം നിയമസഭാ തെരഞ്ഞെടുപ്പില്‍ 61.4ഉം ശതമാനം രേഖപ്പെടുത്തി