Connect with us

Hi, what are you looking for?

General

കർണാടകയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം

കര്‍ണാടക: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയില്‍ സി പി യോഗേശ്വറും ഷിഗാവില്‍ യൂസഫ് ഖാന്‍ പത്താനും സന്തൂറില്‍ ഇ അന്നപൂര്‍ണയുമാണ് ജയിച്ചത്.ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്ര മന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു.

ബസവരാജ് ബൊമ്മെയുടെ മകന്‍ ഭരത് ബൊമ്മെയും തോല്‍വി ഏറ്റുവാങ്ങി. ഭരത് കന്നി അങ്കത്തിലും നിഖില്‍ മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുമലത അംബരീഷിനോട് മാണ്ടിയയിലും 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രാമനഗരയിലും നിഖില്‍ തോറ്റിരുന്നു. മുഡ അഴിമതി ആരോപണം അടക്കം കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വന്‍ ആശ്വാസമാണ് കോണ്‍ഗ്രസിന് അനുകൂലമായ ജനവിധി.

കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികള്‍ക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ജനം നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രതികരിച്ചു .ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗ ബലം 138 ആയി ഉയര്‍ന്നു.അതേസമയം പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ടിഎംസിയുടെ അഞ്ച് സിറ്റിംഗ് സീറ്റുകളിലേയ്ക്കും ബിജെപിയുടെ ഒരു സിറ്റിംഗ് സീറ്റിംഗിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ഭരണം ഉറപ്പിച്ചു. ജാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷയിലാണ് മഹാഗഡ്ബന്ധന്‍.

You May Also Like

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...