കൊച്ചി: പണം ഇല്ലെങ്കിലും ഹ്രസ്വ കാലയളവിലേക്ക് വായ്പ തുകകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതിനാല്‍ വലിയ ജനപ്രീതിയാണ് ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉള്ളത്. എന്നാല്‍ ആദ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട,ശരിയായ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ചെലവ് ശീലങ്ങള്‍ വിലയിരുത്തുകയെന്നതാണ്.
പലചരക്ക് സാധനങ്ങള്‍, യാത്ര, ഷോപ്പിംഗ് എന്നിവ പോലുള്ള പതിവ് ചെലവുകള്‍ വിലയിരുത്തുക. കാരണം വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഓരോ ചെലവുകള്‍ക്കും പ്രത്യേകമായി ഓഫറുകള്‍ നല്‍കാറുണ്ട്. അടുത്തതായി റിവാര്‍ഡ് പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ലഭിക്കുന്ന റിവാര്‍ഡ് പ്രോഗ്രാമുകളെ താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. ചില കാര്‍ഡുകള്‍ ക്യാഷ് ബാക്ക് വാഗ്ദാനവും, മറ്റുള്ളവ യാത്രാ സമയത്ത് ആവശ്യമായ രിവാര്‍ഡുകള്‍ളും നല്‍കുന്നു.
ജീവിതശൈലിയും മുന്‍ഗണനകള്‍ക്കും അനുസരിച്ച് റിവാര്‍ഡുകളുള്ള ഒരു കാര്‍ഡ് തിരഞ്ഞെടുക്കുക. അടുത്തതായി ശ്രദ്ധിക്കേണ്ടകാര്യം വാര്‍ഷിക ഫീസ് പരിഗണിക്കുകയെന്നതാണ്. ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസ് ഉണ്ടോ എന്ന് മനസിലാക്കുക. ചില കാര്‍ഡുകള്‍ വലിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമെങ്കിലും, വാര്‍ഷിക ഫീസിന്റെ വിലയേക്കാള്‍ ആനുകൂല്യങ്ങള്‍ കൂടുതലാണോ എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകള്‍ പരിശോധിക്കുകയെന്നതു പ്രധാനമാണ്.
കുറഞ്ഞ പലിശനിരക്ക് നിങ്ങള്‍ക്ക് പണം ലാഭിക്കാം. ഇനി ഒരു ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്ന വായ്പ പരിധി നിങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും ഉറപ്പാുവരുത്തുക. കൂടുതല്‍ പ്രതിമാസ ചെലവുകള്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന വായ്പ പരിധി പ്രയോജനകരമാണ്.
യാത്രാ ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങള്‍ ഉണ്ടോയെന്നും ക്രഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.ഇതില്‍, നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു കാര്‍ഡ് തിരഞ്ഞെടുക്കുക. ഇതിനെല്ലാം ഉപരിയായി ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസിലാക്കിയിരിക്കണം.
ഫീസ്, പിഴകള്‍, ബാധകമായേക്കാവുന്ന നിയന്ത്രണങ്ങള്‍ എന്നിവ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.
