കൊച്ചി: ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചലച്ചിത്രം ആട് ജീവിതം. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ബ്ലെസി ചിത്രം ആട് ജീവിതം തെരഞ്ഞെടുക്കപ്പെട്ടത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്.
എട്ടാം തിയതി മുതല്‍ വോട്ടിംഗ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിംഗ്. വോട്ടിംഗ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുക. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല.