ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. ന്യൂ ഹംപ്ഷയറില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്ക്കാണ് വോട്ടിംഗ് ആരംഭിച്ചത്.പിന്നാലെ ന്യൂയോര്‍ക്ക്, ഇന്ത്യാന, കെന്റക്കി, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, വിര്‍ജിനിയ എന്നീ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.
കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാശിയോറിയ പോരാട്ടമാണ് നടക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാ് കമല വാദിച്ചപ്പോള്‍ ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. അവസാനഘട്ട അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്.