Connect with us

Hi, what are you looking for?

General

ഹരിയാന തെരഞ്ഞെടുപ്പ്: ബി.ജെ.പി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വഞ്ചനാ പാര്‍ട്ടിയെന്ന് മോദി

ഹരിയാന: പത്തുവര്‍ഷമായുള്ള ഹരിയാനയിലെ ബി.ജെ.പി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ബി.ജെ.പിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഹരിയാനയിലെ ജനങ്ങള്‍ പത്തുവര്‍ഷമായി അനുഭവിക്കുന്ന വേദന കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയുടെ സമൃദ്ധിയും സ്വപ്നങ്ങളും ശക്തിയും പത്തുവര്‍ഷത്തെ ഭരണത്തിലൂടെ ബി.ജെ.പി. നശിപ്പിച്ചുവെന്നും, അഗ്‌നീവിര്‍ പദ്ധതി യുവാക്കളുടെ സ്വപ്നങ്ങളെ കവര്‍ന്നെടുത്തെന്നും, തൊഴിലില്ലായ്മ കുടുംബങ്ങളെ കണ്ണീരിലാക്കിയെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ബിജെപിക്കെതിരെയുള്ള രാഹുലിന്റെ ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത്് വന്നു. കോണ്‍ഗ്രസിനെ വഞ്ചനാ പാര്‍ട്ടിയെന്ന് വിളിച്ചാണ് മോദി വിമര്‍ശനം ഉയര്‍ത്തിയത്. നേതാക്കള്‍ക്കിടയില്‍ ഒരുമ കൊണ്ടുവരാനാകാത്ത കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ ഉണ്ടോ, അവിടെ സ്ഥിരതയുണ്ടാകില്ലെന്നും മോദി പരിഹസിച്ചു.

ആരാകണം മുഖ്യമന്ത്രി എന്നതില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴേ തര്‍ക്കം തുടങ്ങിയെന്നും മോദി വിമര്‍ശിച്ചു. ഹരിയാനയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന മോദി കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍രാജ്യമായ ഹിമാചലിനെ ഉദാഹരണമാക്കിയാണ് തിരിച്ചടിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കള്ളങ്ങള്‍ പറഞ്ഞ കോണ്‍ഗ്രസ്, ഭരണത്തിലെത്തിയപ്പോള്‍ വാഗ്ദാനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ജന്‍ ആശിര്‍വാദ് റാലിയില്‍ മോദി പറഞ്ഞു.

എന്താണ് നിങ്ങളുടെ വാഗ്ദാനങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹിമാചലിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുമ്പോള്‍, നിങ്ങള്‍ ആരാണെന്നാണ് കോണ്‍ഗ്രസ് ജനങ്ങളോട് ചോദിക്കുന്നതെന്നാണ് മോദി പരസ്യമായി പരിഹസിച്ചത്. എന്താണ് നിങ്ങളുടെ വാഗ്ദാനങ്ങള്‍ക്ക് സംഭവിച്ചതെന്നര്‍ധമുള്ള ക്യാ ഹുവാ തേരാ വാദാ എന്ന ഹിന്ദി ഗാനവും മോദി ആലപിച്ചു.

ഡല്‍ഹിയിലെ റോയല്‍ ഫാമിലി അവരുടെ നുണകള്‍കൊണ്ട് ഹിമാചലിലെ ജനങ്ങളെ കുടുക്കിയിരിക്കുകയാണെന്നും മോദി പരോക്ഷമായി വിമര്‍ശിച്ചു.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...