കൊച്ചി: സംസ്‌കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രചാരണ പരിപാടി സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളെയും പ്രവാസി ക്ഷേമ നിധി നോര്‍ക്ക ,ഐ സി ബി എഫ് അംഗത്വമെടുപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും, കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ജലീല്‍ ഉദ്ഘാടനം ചെയ്തു.
നൂറോളം പേര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ന്യൂസലാത്ത യൂണിറ്റ് പ്രസിഡന്റ് യൂസഫ് പോവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ക്ക പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍,സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്‌കൃതി നോര്‍ക്ക-ക്ഷേമനിധി സബ് കമ്മിറ്റി കണ്‍വീനര്‍ ശിവദാസ് സ്റ്റാലിന്‍,അംഗങ്ങള്‍ ആയ സബീന അസീസ്, രവി മണിയൂര്‍,അമിത്,സിദ്ദിഖ് ,സതീഷ് ,കേന്ദ്രകമിറ്റി അംഗം സിനി അപ്പു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.