പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി തുടരുന്ന പാലക്കാട് ബിജെപിക്ക് കനത്ത വെല്ലുവിളി നല്‍കി പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാരിയര്‍. ആര്‍എസ്എസ് നെതൃത്വം ഉള്‍പ്പടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സന്ദീപിനെ തണുപ്പിക്കാന്‍ സാധിച്ചില്ല. സന്ദീപ് വാരിയര്‍ സിപിഐയില്‍ ചേരുമെന്നാണ് സൂചന. പാലക്കാട്ടെ ഒരു മന്ത്രിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും സൂചനയുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റ് സന്ദീപിന് കൊടുക്കാം എന്ന ധാരണയിലെത്തിയതായും സൂചനയുണ്ട്.
എന്നാല്‍ സന്ദീപ് വാര്യര്‍ ബിജെപി വിടില്ലെന്നാണ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ മേജര്‍ രവി പ്രതികരിച്ചത്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചേലക്കരയില്‍ വലിയ മുന്നേറ്റമുണ്ടാക്കും. സര്‍പ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയില്‍ ഉണ്ടാവുക എന്നും മേജര്‍ രവി പ്രതികരിച്ചു.
അതേസമയം പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സന്ദീപ് വാര്യര്‍. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിര്‍ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.