തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി കൂടുക്കാഴ്ച നടത്തിയതില്‍ എഡിജിപി എം.ആര് അജിത് കുമാറിനെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും, അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു. വ്യക്തിപരമായി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല.
എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വര്‍ പറഞ്ഞത് ആരോപണം മാത്രമാണെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എ.എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.