Connect with us

Hi, what are you looking for?

Ernakulam

പിറവത്ത് ക്ഷീര കര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടി കൊന്നു

പിറവം: എടയ്ക്കാട്ടുവയലില്‍ ക്ഷീര കര്‍ഷകന്റെ ഗര്‍ഭിണിയായ പശുവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കനിരപ്പേല്‍ മനോജിന്റെ 4 മാസം ഗര്‍ഭിണിയായ പശുവിനെയാണ് അയല്‍വാസി വെള്ളയ്ക്കാട്ട് തടത്തില്‍ രാജു പി.വി (55) വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാ മനോജിന്റെ ഭാര്യ സുനിതയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്ത് പ്രതി കോടാലിയുമായെത്തി തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. മനോജിന്റെ പുരയിടത്തില്‍ നിര്‍മ്മിക്കുന്ന തൊഴുത്ത് പ്രതിയുടെ കുടിവെള്ളത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെയന്ന് മനോഡിന്റെ ഭാര്യ സുനിത പറഞ്ഞു.
10 ലീറ്റര്‍ കറവയുള്ള മറ്റൊരു പശുവിനെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശബ്ദം കേട്ട് ഓടി എത്തിയ സുനിതയുടെ നേരെ പ്രതി കോടാലി വീശുകയും, കാലിന് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുക ആയിരുന്ന മകന്‍ മനുവിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിരമറിഞ്ഞെത്തിയ മുളന്തുരുത്തി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എടയ്ക്കാട്ടുവയല്‍ മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പരിക്കേറ്റ പശുവിന് ചികിത്സ നല്‍കി.പഞ്ചായത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ക്ഷീര കര്‍ഷകനാണ് മനോജ് എന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വ്യത്തിയായി കന്നുകാലികളെ പരിപാലിക്കുകയും അത് വഴി ഉപജീവനം നടത്തുന്നവരാണ് മനോജും ഭാര്യ സുനിതയുമെന്ന് അധികൃതര്‍ പറഞ്ഞു.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...