നേപ്പാള്‍: പ്രളയക്കെടുതിയില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 241 ആയി. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മറ്റുമായി കാണാതായ 29 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 159 പേര്‍ക്ക് പരിക്കേറ്റു. പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞു. എന്നാല്‍ ആയിരത്തോളം പേര്‍ പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
കാഠ്മണ്ഡു താഴ്‌വരയിലാണ് പ്രകൃതിദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് നേപ്പാളില്‍ അതിശക്തമായ മഴ ഉണ്ടായത്. തലസ്ഥാന നഗരിയിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്മെന്റ് വ്യക്തമാക്കി.