കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊരു കാരണത്തിനും ദീര്‍ഘ അവധി അനുവദിക്കരുതെന്ന് തദ്ദേശ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്കി. നിലവിലെ ആശുപത്രി ആവശ്യമല്ലാതുള്ള എല്ലാ ദീര്‍ഘ അവധികളും റദ്ദാക്കാനും മന്ത്രി നിര്‍ദശിച്ചു.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇതുമായിബന്ധപെട്ട മാനദണ്ഡം തയ്യാറാക്കും. കൃത്യമായി ജോലി ചെയ്യാതിരിക്കുക, ദീര്‍ഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങിയ നടപടികള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.