തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി. 231 ജീവനുകള്‍ നഷ്ടപ്പെട്ടതായും, 47 പേരെ കണാതായതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി. 145 വീടുകള്‍ പൂര്‍ണമായും 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമാണ് കേരളത്തില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നതെന്നും, അവയെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ മിഷന്‍ രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.