Connect with us

Hi, what are you looking for?

General

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്‌നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്.

അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാലിന് പകരമായാണ് പരമേഷ് ശിവമണിയെ നിയമിച്ചത്. കോസ്റ്റ്ഗാര്‍ഡ് അഡിഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം ചെയ്ത് വരവെയാണ് പുതിയ നിയമനം.

മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡി ഡി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് കോസ്റ്റല്‍ സെക്യൂരിറ്റി), പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), ചെന്നൈയിലെ കോസ്റ്റ് ഗാര്‍ഡ് റീജിയണല്‍ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസര്‍ (ഓപ്പറേഷന്‍സ്) തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശിവമണി. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള തത്രക്ഷക് മെഡലിനും അര്‍ഹനായിട്ടുണ്ട്.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...