Connect with us

Hi, what are you looking for?

General

പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു.ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷന്‍ സദ്ദാം ഹുസൈനെ ഡിസിസി നേതൃത്വം തിരിച്ചെടുത്തത്.

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കില്‍ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെടുക്കല്‍ നടപടി. കഴിഞ്ഞ ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്.2023 ജൂണ്‍ 28നാണ് സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്.

You May Also Like

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...