Connect with us

Hi, what are you looking for?

General

ഫേസ്ബുക്ക് പ്രണയം: പാകിസ്താന്‍ അതിര്‍ത്തി കടന്ന യുവാവ് ജയിലില്‍

ലാഹോര്‍: ഫേസ്ബുക്കിലൂടെ പാകിസ്ഥാന്‍ യുവതിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് അനധികൃതമായി അതിര്‍ത്തി കടന്ന യുവാവ് പാക് ജയിലില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദല്‍ ബാബു (30) ആണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കുന്നതിനായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീന്‍ ജില്ലയില്‍ വെച്ചാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദല്‍ ബാബു അതിര്‍ത്തി കടന്നത്. തുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കാന്‍ താതപര്യമില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു.

രണ്ടര വര്‍ഷമായി തങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നുമാ യുവതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ഓഗ്‌സറ്റിലാണ് ബാദല്‍ ബാബു യുവതിയെ കാണുന്നതിനായി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് രേഖകളിലാതെ ഇയാള്‍ അതിര്‍ത്തി കടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...