കൊച്ചി: ക്യാഷ്ലെസ്സ് പേമെന്റ് സംവിധാനം വ്യാപകമായതോടെ തട്ടിപ്പ് വര്‍ധിച്ചത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉപയോഗിക്കാനും പണ വിനിമയത്തിനും വളരെ എളുപ്പമാണെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കിടയിലും ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഗൂഗിള്‍ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഫോണില്‍ സെറ്റിങ്‌സ് എടുത്ത് ഗൂഗിള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് തുറന്ന് വരുന്ന വിന്‍ഡോയിലെ ഓള്‍ സര്‍വീസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഓട്ടോ ഫില്‍ വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ സെലക്ട് ചെയ്തശേഷം അടുത്ത മെനുവിലെ പ്രിഫറന്‍സ് ക്ലിക്ക് ചെയ്ത ശേഷം പാസ് വേഡ് എന്റെര്‍ ചെയ്താല്‍ അടുത്ത മെനുവില്‍ കാണാന്‍ സാധിക്കുന്ന മൂന്ന് ഓപ്ഷനുകള്‍ എനബിള്‍ ചെയ്യുക. ഇനി ഫോണില്‍ ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്താന്‍ നമ്മുടെ പാസ്വേഡോ ഫിംഗര്‍പ്രിന്റോ വേണം. ഇതിലൂടെ ഒരു പരിധിവരെ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.