Connect with us

Hi, what are you looking for?

General

പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലയണല്‍ മെസി ഉള്‍പ്പെടെ 19 പേര്‍ അര്‍ഹര്‍

വാഷിംഗ്ടണ്‍: പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡത്തിന് ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉള്‍പ്പെടെ 19 പേര്‍ അര്‍ഹരായി. അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡത്തിനാണ് വിവിധ മേഖലകളിലെ 19 പേര്‍ അര്‍ഹരായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബഹുമതി പ്രഖ്യാപിച്ചു.

ഫുട്‌ബോള്‍ താരം ലയണല്‍ മെസി, അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കല്‍ ജെ ഫോക്സ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ശേഷിക്കെയാണ് ബൈഡന്റെ തീരുമാനം. രാജ്യത്തിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍ അല്ലെങ്കില്‍ സുരക്ഷ, ലോക സമാധാനം എന്നീ മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭകര്‍ക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കിയത്.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

District News

ആലപ്പുഴ: ജില്ലയില്‍ എംപോക്‌സ് രോഗം സംശയിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നയാളുടെ ആദ്യ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രണ്ടാമത്തെ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭ്യമാകും. രോഗബാധ...