ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖറിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ദേശീയ നേതാക്കള്‍ സുരേന്ദ്രന് പകരമായി സ്ഥാനമേറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി വരികയാണ്. രാജീവ് ചന്ദ്രശേഖറിന്റെയും, എം.ടി രമേശിന്റെയും പേരാണ് പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
കേരളത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതില്‍ രാജീവ് ചന്ദ്രശേഖറിന് താത്പര്യമില്ല എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അടക്കമുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ചതായാണ് വിവരം. ജനുവരി 20നുള്ളില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാന്‍ സാധിച്ചേക്കും.