കീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പോരാടുന്നതിന് പിന്തുണ നല്‍കിയതിന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു.വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചത്.
റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്‌ന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തു. ജനുവരി 15ന് അമേരിക്കന്‍ സമയം രാത്രി 8ന് ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം.