ന്യൂഡല്‍ഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന കണ്ടെത്തലില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രള്‍ഹാദ് ജോഷി. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് കണ്ടെത്തിയത്.
വിഷയത്തില്‍ ഇടപെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും, പന്നിയുടെയും കൊഴുപ്പും, മീന്‍ എണ്ണയും, പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് ലാബ് പരിശേധനയിലൂടെ കണ്ടെത്തിയത്.