ലാഹോര്‍: ഫേസ്ബുക്കിലൂടെ പാകിസ്ഥാന് യുവതിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് അനധികൃതമായി അതിര്‍ത്തി കടന്ന യുവാവ് പാക് ജയിലില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദല്‍ ബാബു (30) ആണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കുന്നതിനായി പാകിസ്ഥാന് അതിര്‍ത്തി കടന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീന്‍ ജില്ലയില്‍ വെച്ചാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദല്‍ ബാബു അതിര്‍ത്തി കടന്നത്. തുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കാന്‍ താതപര്യമില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു.
രണ്ടര വര്‍ഷമായി തങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്നുമാ യുവതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ഓഗ്സറ്റിലാണ് ബാദല്‍ ബാബു യുവതിയെ കാണുന്നതിനായി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് രേഖകളിലാതെ ഇയാള്‍ അതിര്‍ത്തി കടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.