ദുബായ്: ദുബായില്‍ ഇന്ത്യ – താലിബാന് നയതന്ത്ര ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും, അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്താഖിയും തമ്മില്‍ ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ച്ചയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി.
താലിബാന് ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ് ബുധനാഴ്ച ദുബായില്‍ നടന്നത്. അഫ്ഗാന് അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയില്‍ ഇന്ത്യ താലിബാന് ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ സഹകരിക്കും.
എന്നാല്‍ അഫ്ഗാന് മേഖലയിലെ സുരക്ഷാസ്ഥിതിയില്‍ ഇന്ത്യ ആശങ്ക അറിയിച്ചു.ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ കാര്യത്തിലും നിര്‍ണായക ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.