കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം അതിവേഗം മുന്നോട്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകുമെന്നും മന്ത്രി പറഞ്ഞു. വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി.
സംസ്ഥാനത്ത് ദേശീയപാത നിര്‍മാണത്തിലും, തുറമുഖ വികസനത്തിലും മികച്ച പുരോഗതിയാണുള്ളത്. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.