ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറാമത് ഡയറക്ടര്‍ ജനറലായി പരമേഷ് ശിവമണി സ്ഥാനമേറ്റു. ഡല്‍ഹിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് തമിഴ്നാട് സ്വദേശിയായ പരമേഷ് ശിവമണി ചുമതലയേറ്റെടുത്തത്.
അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാലിന് പകരമായാണ് പരമേഷ് ശിവമണിയെ നിയമിച്ചത്. കോസ്റ്റ്ഗാര്‍ഡ് അഡിഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം ചെയ്ത് വരവെയാണ് പുതിയ നിയമനം.
മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡി ഡി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് കോസ്റ്റല്‍ സെക്യൂരിറ്റി), പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), ചെന്നൈയിലെ കോസ്റ്റ് ഗാര്‍ഡ് റീജിയണല്‍ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസര്‍ (ഓപ്പറേഷന്‍സ്) തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശിവമണി. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള തത്രക്ഷക് മെഡലിനും അര്‍ഹനായിട്ടുണ്ട്.