തിരുവനന്തപുരം: വെബ്‌സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെവ്‌കോയിലൂടെ ഓണ്‍ലൈന്‍ വഴി മുന്‍കൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു. വിലകൂടിയ മദ്യം വെബ്‌സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റിലൂടെ പണമടച്ച് മദ്യം ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്.
ഉപഭോക്താക്കള്‍ തന്നെയാണ് ഓണ്‍ലൈന്‍ സൈറ്റിലെ അപാകത ബെവ്‌കോയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും, ആളുകള്‍ക്ക് നേരിട്ടെത്തി വേഗത്തില്‍ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്. കോവിഡിനുപിന്നാലെ ഏര്‍പ്പെടുത്തിയ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നു.പിഴവ് പരിഹരിച്ചശേഷമായിരിക്കും ഈ രീതിയിലുള്ള വില്‍പന പുനരാരംഭിക്കുക.