ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവാണ്ടിയില്‍ ആരംഭിച്ചു. ആയിരങ്ങള്‍ അണിനിരന്ന വേദിയില്‍ നടന്‍ വിജയ് അണികളെ അഭിസംബോധന ചെയ്തു. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്.വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ വിജയ് പുഷ്പാര്‍ച്ചന നടത്തി.
85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവുമാണ്പാര്‍ട്ടി ഒരുക്കിയത്. തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ് സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് വിജയുടെ രാഷ്ട്രീയ പ്രവേശം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല.