മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച നിയാസ് മരിക്കുകയായിരുന്നു. കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവായതുള്‍പ്പെടെ 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 10പേര്‍ ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ കഴിയുകയാണ്. കൊമ്മേരിയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തിവരികയാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.