ന്യൂഡല്‍ഹി: ഇന്ത്യയില്‍ എം പോക്സ് രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ രാജ്യത്ത് ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്നും, സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നെത്തിയ യുവാവ് ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നെങ്കിലും ആരോഗ്യനില ത്യപ്തികരമായിരുന്നു.
എങ്കിലും യുവാവിനെ കൂടുതല്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഫലം നെഗറ്റീവായത്. മൃഗങ്ങളില്‍ നിന്ന് വൈറസിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.