ടെഹ്റാന്: ആയത്തുള്ള അലി ഖമേനിയുടെ എക്‌സ് അക്കൗണ്ട് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള ആക്രമണത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പുമായി എക്‌സ് പോസ്റ്റിട്ടതിന് പിന്നാലെയാണ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള എക്‌സ് അക്കൗണ്ട് അപ്രത്യക്ഷമായത്.
എക്‌സ് തന്നെ അക്കൗണ്ട് സപ്സെന്‍ഡ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളില്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.ഒക്ടോബര്‍ 26നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് സമീപമുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.