തിരുവനന്തപുരം: കലാകിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. അവസാന നിമിഷം വരെ നീണ്ട സസ്‌പെന്‍സിനൊടുവില്‍ പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനടുവിലണ് തൃശൂര്‍ കപ്പില്‍ മുത്തമിട്ടത്. മത്സരങ്ങളെല്ലാം ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂര്‍ 1008 പോയിന്റും,സ്ഥാനത്തുള്ള പാലക്കാട് 1007 പോയിന്റും കരസ്ഥമാക്കി.
തുടക്കം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നിരുന്ന കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനവും നേടി. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില.