Connect with us

Hi, what are you looking for?

General

യുപിഐ ലൈറ്റിന്റെ പരിധി ഉയർത്തി

ന്യൂഡല്‍ഹി: പണമിടപാടിന് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യുപിഐ സംവിധാനമാണ്. പലപ്പോഴും നമ്മള്‍ പണം കയ്യില്‍ കരുതാറില്ല. വളരെ ചെറിയ തുകകള്‍ പോലും യുപിഐ ആപ്പുകള്‍ വഴിയാണ് അയക്കുന്നത്. ഇത്തരത്തിലുള്ള യുപിഐ ഇടപാടുകള്‍ സുഗമമാക്കാനുള്ള സംവിധാനമാണ് യുപിഐ ലൈറ്റ്. ഇതു വഴി പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയും.

ചെറിയ ഇടപാടുകള്‍ക്ക് ഇതു വഴി പണമയക്കാം. ഇപ്പോള്‍ യുപിഐ ലൈറ്റ് പരിധി ഉയര്‍ത്തുമെന്നു അറിയിച്ചിരിക്കുകയാണ് റിസേര്‍വ് ബാങ്ക്. യുപിഐ ലൈറ്റിന്റെ പരിധി 500 രൂപയില്‍ നിന്നും 1000 രൂപയാക്കിയാണ് ഉയര്‍ത്തുക,. ഇതോടെ 1000 രൂപവരെ യുപിഐ ലൈറ്റ് സംവിധാനം വഴി ഇടപാട് നടത്താനാകും.യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയയില്‍ നിന്നും 5000 രൂപയാക്കാനും റിസേര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ആപ്പുകളില്‍ മാറ്റം വൈകാതെ നടപ്പാകും. പരിധി 1000 രൂപയാകുന്നതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ക്കും പിന്‍ നമ്പര്‍ ആവശ്യമില്ലാതെ വരും. ബാങ്ക് സെര്‍വര്‍ തകരാറിലാണെങ്കിലും യുപിഐ ലൈറ്റ് വഴി പണമിടപാട് നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പണം പോകുന്നത് വാലറ്റില്‍നിന്നായതിനാല്‍ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലും പാസ്ബുക്കിലും രേഖപ്പെടുത്തില്ല. ചെറു ഇടപാടുകള്‍ സ്റ്റേറ്റ്‌മെന്റില്‍ നിറയുന്നത് ഒഴിവാകുകയും സെര്‍വര്‍ ലോഡ് കുറയുകയും ചെയ്യും. ഇനി യുപിഐ ലൈറ്റ് സംവിധാനം വഴി എങ്ങനെ ആണ് പണമിടപാണ് നടത്തുന്നതിന്നു നോക്കാം, ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍പേ, ഭീം തുടങ്ങിയ ആപ്പുകളിലെ ഹോം പേജിലെ ‘യുപിഐ ലൈറ്റ്’ ഓപ്ഷന്‍ തുറക്കുക.

ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് ‘ജൃീരലലറ’ ഓപ്ഷന്‍ നല്‍കുക. നിലവില്‍ പരമാവധി 2000 രൂപ വരെ യുപിഐ ലൈറ്റ് വാലറ്റിലേക്കു മാറ്റാം. തുടര്‍ന്ന് ചെറു ഇടപാടുകള്‍ക്കു പണം യുപിഐ ലൈറ്റ് വഴി നല്‍കാം.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...