Connect with us

Hi, what are you looking for?

District News

മലപ്പുറത്ത് നേരിയ ഭൂചലനം: ഇടിമുഴക്കം പോലെ ശബ്ദമുണ്ടായതായി പ്രദേശവാസികള്‍

മലപ്പുറം: ജില്ലയിലെ അമരമ്പലത്ത് ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാര്‍ഡ് പന്നിക്കോട് ഭാഗത്താണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും, തരിപ്പ് അനുഭവപ്പെടുകയും ചെയ്‌തെന്നും നാട്ടുകാര്‍ പറഞ്ഞു.

പതിനൊന്നോളം വീടുകളില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശങ്കപ്പെടാനുളള സാഗചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...