Connect with us

Hi, what are you looking for?

General

അരവിന്ദ് കെജ്രിവാളിന് പിൻ​ഗാമി: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗം അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി ഡല്‍ഹി സര്‍ക്കാരിനെ നയിക്കും.

കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് അതിഷിയാണ്. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളക്കാണ് അതിഷി നേതൃത്വം നല്‍കുന്നത്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന സവിശേഷത അതിഷി കരസ്ഥമാക്കി.മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...