ന്യൂഡല്‍ഹി: ചരിത്ര നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ട്വന്റി20 ലോകകപ്പ് പുരുഷ, വനിതാ വിജയികള്‍ക്ക് സമ്മാനത്തുക
തുല്യമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കുന്ന വേതനം തന്നെ വനിതാ താരങ്ങള്‍ക്കും നല്‍കണമെന്ന ദീര്‍ഘനാളായുള്ള ആവശ്യം അടുത്ത മാസം ആരംഭിക്കുന്ന വനിതാ ലോകകപ്പോടെ പ്രാബല്യത്തില്‍ വരും. ലോകകപ്പ് ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളറും, റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറുംമാണ് ലഭിക്കുക.
ഇതോടെ ലോകകപ്പുകളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ് മാറി. 2023ലെ ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ചരിത്ര തീരുമാനം സ്വീകരിച്ചിരുന്നത്. 2030ല്‍ പരിഷാകാരിച്ച നടപടി പ്രാബല്യത്തില്‍ വരുത്താനാണ് നിശയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.