ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. 2026 ലെ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒരേസമയത്ത് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് ചെലവ് ചുരുക്കാനും, വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭഅംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.