കൊച്ചി: ഓണവിപണിയില്‍ വമ്പിച്ച നേട്ടംകൈവരിച്ച് സപ്ലൈക്കോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാടം വരെ 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോയ്ക്ക് ഉണ്ടായത്. 56.73 കോടി രൂപയാണ് സബ്സിഡിയിതര സാധനങ്ങളിലൂടെ ലഭിച്ചത്.26.24 ലക്ഷം പേര്‍ ഓണക്കാലത്ത് സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈക്കോ ഔട്ട്ലെറ്റുകളെ സമീപിച്ചെന്നാണ് കണക്കുകള്‍.
മുന്‍നിര ബ്രാന്‍ഡുകളുടെ 200 ഓളം നിത്യോപയോഗ സാധനങ്ങള്‍ വന്‍വിലക്കുറവിലാണ് സപ്ലൈക്കോ വിപണനം നടത്തിയത്. 14 ജില്ലകളിലും നടത്തിയ ഓണം ഫെയറുകളും വിജയമായിരുന്നു. 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഫയെറുകളില്‍ നിന്ന് ലഭിച്ചത്. 13 ഇനം സബ്സിഡി സാധനങ്ങള്‍, ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ഓണം ഫെയറുകളിലൂടെ നല്‍കിയിരുന്നത്.