ഭോപ്പാല്‍: ബിഹാറില്‍ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നവാഡ ജില്ലയിലെ കൃഷ്ണനഗര്‍ തോലയില്‍ മഹാ ദളിത് വിഭാഗത്തില്‍പെട്ട നൂറോളം കുടുംബങ്ങളുടെ വീടുകളാണ് ആക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആക്രമികള്‍ പിന്നീട് വീടുകള്‍ക്ക് തീ വെക്കുകയായിരുന്നു.
എന്നാല്‍ ഇത്രയും വലിയൊരു അക്രമം നടന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ച് ഉറക്കമാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രതികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിയും എന്‍ഡിഎയും ശ്രമിക്കുന്നത് ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്താനാണെന്നും, അക്രമികളെ ഇവര്‍ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇതിനുദാഹരണമാണ് ആക്രമണത്തിലെ അദ്ദേഹത്തിന്റെ മൗനമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും, പ്രതികളില്‍ ചിലരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.