ന്യൂഡല്‍ഹി: നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പം നാല് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും. കൈലാഷ് ഗഹ്ലോട്ട്, ഗോപാല്‍ റായ്,ഇമ്രാന് ഹുസൈന്, സൗരഭ് ഭരദ്വാജ് എന്നിവരണ് അതിഷി മന്ത്രിസഭയുടെ ഭാഗമാകുന്നത്. സെപ്റ്റംബര്‍ 21നാണ് നിയുക്ത മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള ആംആദ്മി പാര്‍ട്ടി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
അരവിന്ദ് കെജ്രിവാള് രാജിവെച്ച ഒഴിവിലേക്കാണ് അതിഷി സ്ഥാനമേല്‍ക്കുന്നത്. ഇതോടെ അധികാരമേല്‍ക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകുകയാണ് അതിഷി. 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി. ഒദ്യോഗിക വസതിയില്‍ നിന്ന് അരവിന്ദ് കെജ്രിവാള് ഉടന്‍ മാറിയേക്കും.