ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ചാനലില്‍ പ്രസിദ്ധീകരിച്ചിരുന്ന വീഡിയോകള്‍ അപ്രത്യക്ഷമായി. വെള്ളിയാഴ്ച 11ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. പകരം അമേരിക്ക ആസ്ഥാനമായുള്ള റിപ്പിള്‍ ലാബ് കമ്പനിയുടെ, പേരും വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കയറുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.
കോടതി പരിഗണിച്ചിരുന്ന പല സുപ്രധാന കേസുകളുടെയും വീഡിയോകള്‍ ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ഇഴയെല്ലം നീക്കം ചെയ്യപ്പെട്ട നിലയിലാണ്. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗം പരിശോധന ആരംഭി്ച്ചു.