ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വിവിധ രാജ്യങ്ങളുടെ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പദ്ധതി രാജ്യത്തിന് ആപകടമാണെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞു. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങാന്‍ പദ്ധതി ഇടവരുത്തും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസന്‍ പറഞ്ഞു.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പദ്ധതി സംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.