Connect with us

Hi, what are you looking for?

General

ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

കര്‍ണാടക: ഷിരൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. കര്‍ണാടക പോലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും ആംബുലന്‍സിനെ അനുഗമിക്കും.

ശനിയാഴാച പുലര്‍ച്ചെ ആറോടെ മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോടെത്തും. 8.10ന് മൃതദേഹം വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കും. കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സതീഷ് സെയില്‍ എംഎല്‍എ സഹായധനം അര്‍ജുന്റെ അമ്മയ്ക്ക് കൈമാറും.

You May Also Like

General

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച്...

General

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും...

General

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

General

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 5 മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെ തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട്...