കൊച്ചി: പതിവില്‍ നിന്നും വിപരീതമായി ഓണക്കാലത്തിന് ശേഷം നാളികേര വില റെക്കോര്‍ഡിലേക്ക്. ദീര്‍ഘനാളത്തെ വിലയിടിവിനുശേഷമാണ് മലയാളികളുടെ പാകചത്തിലെ ഒഴിച്ചുകൂടാനാവാത്ത നാളികേരം റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ കിലോക്ക് 65 മുതല്‍ 70 രൂപ വരെ എത്തിനില്‍ക്കുകയാണ് ചില്ലറവില്‍പനയിലെ നാളികേര വില.
കഴിഞ്ഞയാഴ്ചകളില്‍ 40 മുതല്‍ 45 രൂപയില്‍ വരെ നിന്നിരുന്ന നാളികേരമാണ് ദിവസങ്ങള്‍ക്കുള്ളില്‍ 65 കടന്നിരിക്കുന്നത്. കേരളത്തിലെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. നാളികേരമില്ലാതെ മലയാളികള്‍ക്ക് ഒരു ദിവസത്തെ പാചകം നടത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, പൊള്ളും വില നല്‍കി നാളികേരം വാങ്ങുകയെന്നതും കഠിനം തന്നെയാണ്.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാകട, തമിഴ്‌നാട് എന്നിവിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉത്പാദനവും കുറഞ്ഞതും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞതാണ് നാളികേരത്തിന് വില ഉയരാന്‍ കാരണമെന്നും വ്യാപാരികള്‍ പറഞ്ഞു.നാളികേരത്തിന്റെ പ്രതാപകാലമായ ഓണ വിപണിയില്‍ 34 മുതല്‍ 37 രൂപയില്‍ വരെ വില.
സാധാരണ ഗതിയില്‍ ഓണ നാളുകള്‍ക്ക് ശേഷം വില കുറയാണാ പതിവെങ്കിലും ഇക്കുറി അതില്‍ നിന്ന് വിപരീതമായി റെക്കോര്‍ഡിട്ട് ഉയരുകയാണ് ചെയ്യുന്നത്. വരും നാളുകളിലും വില കൂടുതല്‍ ഉയരാന്‍ തന്നെയാണ് സാധ്യത. നാളികേര വില ഉയര്‍ന്ന് നില്‍ക്കുന്നതോടെ നാളികേര ഉത്പന്നങ്ങളായ വെളിച്ചെണ്ണ അടക്കമുള്ളവയ്ക്ക് ഇപ്പോള്‍ വില സാധാരണഗതിയിലാണെങ്കിലും വരുംദിവസങ്ങളില്‍ വില ഉയരാന്‍ സാധ്യതയേറെയാണ്.