കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജല്‍പായ്ഗുരി ജില്ലയില്‍ പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന് മിഥുന് (30), ചെറുമകന് സുമന് (2) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ വെള്ളം കെട്ടിക്കിടന്നിടത്ത് വൈദ്യുതലൈന്‍ പൊട്ടി വീഴുകയും, വെള്ളത്തിലേക്ക് വീണപ്പോള്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുടുംബത്തിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.എല്ലാവരെയും നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന് രക്ഷിക്കാനായില്ല.