കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. പത്തിന് വൈകിട്ടാണ് പൂജവെയ്പ്.11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.
സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിന വൈകുന്നേരമാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നത്. എന്നാല്‍ ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യക്കുവരുന്ന പത്തിന് വൈകിട്ടാണ് പൂജവയ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവധി അനുവദിച്ചത്.