തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റ് ചെയ്തുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം അവസാനിപ്പിച്ച് പൂര്‍ണ്ണമായി ഡിജിറ്റലാകാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്ന് തന്നെ ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിലായിരിക്കും ഇനിമുതല്‍ ലൈസന്‍സ് നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അടുത്ത ഘട്ടത്തില്‍ ആര്‍.സി ബുക്ക് പ്രിന്റിംഗും അവസാനിപ്പിക്കും.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെയും, ആര്‍സി ബുക്കിന്റെയും അച്ചടി തടസ്സപ്പെട്ട സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വന്തം നിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.