കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ച് ഹൈക്കോടതി. എല്ലാ ജീവനും മൂല്യമുള്ളതാണ്. അത് റോഡില്‍ പൊലിയാനുള്ളതല്ലെന്ന് കോടതി. നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍ ശോചനീയാവസ്ഥയിലെത്തുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാത്തതെന്തുകൊണ്ടെന്നും, എപ്പോള്‍ പുതിയൊരു കേരളം കാണാനാകുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. കൊച്ചി കോര്പ്പറേഷന് സെക്രട്ടറിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലാണ് വിമര്‍ശനം ഉന്നയിച്ചത്.