തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് മാത്രം ഇത്തവണ അനുമതി നല്‍കാന്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി 80,000 പേര്‍ക്ക് മാത്രമായിരുക്കും ഒരു ദിവസം അനുമതി നല്‍കുകയുള്ളു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ ഭക്തര്‍ക്ക് യാത്രാ വഴിയും തെരഞ്ഞെടുക്കാം.
വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും. നിലയ്ക്കലിലും എരുമേലിയിലും പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കും. റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും, ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം പൂര്‍ത്തിയാക്കുതിനും യോഗത്തില്‍ തീരുമാനമായി. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ള സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.